വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിൽ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഫയൽ ലഭിച്ചത് ഇന്നലെയെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പരാമർശം.കേസിൽ ഹൈക്കോടതി സർക്കാരിനും സംവിധാനങ്ങൾക്കുമെതിരെ ഉന്നയിച്ചത് രൂക്ഷവിമർശനം. എന്തിനാണ് ചില പ്രതികളെ സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു.

കൈ തൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം, തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, എന്നിങ്ങനെയായിരുന്നു കോടതിയുടെ വിമർശനങ്ങൾ. അതേസമയം തീരുമാനമെടുക്കാൻ വൈകിയത് ഫയൽ ലഭിക്കാത്തത് മൂലമാണെന്ന് പിന്നാക്ക വികസന കോർപറേഷൻ സെക്രട്ടറി ഹൈക്കോടതിയെ ബോധിപ്പിച്ചു. ഫയൽ ഇന്നലെയാണ് ലഭിച്ചതെന്നും അഡിഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഉത്തരവ് ഹാജരാക്കാതിരുന്നത് സെക്രട്ടറിയുടെ പിഴവല്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ 5 പ്രതികൾ 15 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. അന്തരിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് കേസിലെ പരാതിക്കാരൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...

പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ. പട്ടാമ്പി...

സിം കാർഡിന്റെ നാലുമൂലകളിൽ ഒരു മൂലയിൽ വെട്ട് ; വിശദീകരണവുമായി സാങ്കേതിക വിദഗ്ധർ

0
സിം കാര്‍ഡിന്റെ നാലുമൂലകളില്‍ ഒരു മൂലയില്‍ ഒരു വെട്ട് കണ്ടിട്ടില്ലേ? അതെന്തിനാണെന്ന്...

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി...

0
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം...