Saturday, June 29, 2024 3:44 pm

വീട്ടില്‍ കടന്നുകയറി 48 കാരിയെ ബലാല്‍സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ബലാത്സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നരിപ്പറമ്പ് സ്വദേശി നാരായണനെയാണ് (57) പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി സുബിത ചിറക്കല്‍ ശിക്ഷിച്ചത്. 2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി പരാതിക്കാരിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലാത്സംഗം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പിഴ അടച്ചാൽ അത് അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്. പൊന്നാനി സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് ഇന്‍സ്പെക്ടറായിരുന്ന ബേബിച്ചന്‍ ജോര്‍ജ്, അനില്‍ കുമാര്‍, എസ്.സി.പി.ഒ മഞ്ജുള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു : ഡോക്ടർക്കെതിരെ കുടുംബത്തിൻ്റെ പരാതി ; സംഭവം...

0
മഹാരാഷ്ട്ര : താനെയിൽ ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം...

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

0
കോഴിക്കോട് : ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത്...

മഹാരാഷ്ട്രയിലെ സമൃദ്ധി ഹൈവേയിൽ കാറപകടത്തില്‍ ഏഴു പേര്‍ മരിച്ചു

0
മുംബൈ : മഹാരാഷ്ട്രയില്‍ ജൽന ജില്ലയിലെ സമൃദ്ധി ഹൈവേയിൽ (മുംബൈ -...

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ജിസാനിൽ ഖബറടക്കി

0
റിയാദ് : സൗദി അറേബ്യയിലെ ജിസാനിലെ ബെയ്ഷിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി...