മയക്കുമരുന്ന് സ്റ്റാമ്പ് കച്ചവടം നടത്തിയിരുന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് സ്റ്റാമ്പ് കച്ചവടം നടത്തിയിരുന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളൂരുത്തി തങ്ങൾ നഗർ സ്വദേശി അയ്യൂബ് (24 വയസ്) എന്നയാളെയാണ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ഒക്ടോബർ മൂന്നിനാണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി ശ്രീരാജും സംഘവും ചേർന്ന് അയ്യൂബിനെ 58 എൽഎസ്ഡി സ്റ്റാമ്പുകളുമായി പിടികൂടിയത്. കേസിന്‍റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറായിരുന്ന ബി ടെനിമോൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് അഭിലാഷ് അക്ബർ ഹാജരായി. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി -VIII ജഡ്‌ജി ഗണേഷ് എം കെ ആണ് വിധി പ്രസ്‌താവിച്ചത്. ഇതിനിടെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 60.435 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടിയിരുന്നു.

ബംഗളൂരിവില്‍ നിന്ന് കോഴിക്കോട് പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്നുമാണ് മെത്താംഫിറ്റമിൻ പിടികൂടിയത്. പ്രതി കണ്ണൂർ കരുവഞ്ചാൽ സ്വദേശി സർഫാസ് വി എ അറസ്റ്റിലായി. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് ടൗണിലും ബീച്ച് പ്രദേശങ്ങളിലും വിൽപ്പന നടത്തുന്നയാളാണ് പിടിയിലായ സർഫാസ്. എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു എം എം, വൈശാഖ് വി കെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി ആർ, അനിത എം എന്നിവർ ഉണ്ടായിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...