അയല്‍ വീട്ടുകാരായ സ്ത്രീകളെ നോക്കി നഗ്നതാ പ്രദര്‍ശനം : പോലീസ് കേസെടുത്തപ്പോള്‍ 58 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അയല്‍ വീട്ടുകാരായ സ്ത്രീകളെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തിയ 58 കാരന്‍ പോലീസ് കേസെടുത്തപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഗ്നതാ പ്രദര്‍ശനം നടത്തിയതായി വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നൊഴുകിയ ഇയാളെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം കോതനല്ലൂരിലാണ് സംഭവം നടന്നത്.

സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് നോക്കി നഗ്നതാ പ്രദര്‍ശനവും അസഭ്യവര്‍ഷം ചൊരിയലും ഇയാള്‍ പതിവാക്കിയിരുന്നതായാണ് പരാതി. കഴിഞ്ഞ ദിവസവും രാവിലെ പതിവുപോലെ ഇത് അരങ്ങേറിയപ്പോള്‍ സ്ത്രീകള്‍ തന്നെ ഇത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. റെക്കോര്‍ഡ് ചെയ്ത വീഡിയോ ഉള്‍പ്പെടെ തെളിവായി പരാതിക്കൊപ്പം നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇയാള്‍ വിഷം കഴിക്കുകയും പരാതിക്കാരിയുടെ വീട്ടില്‍ ചെന്ന് കൈഞരമ്പ് മുറിക്കുകയുമായിരുന്നു. താമസിയാതെ ഇയാള്‍ ബോധ രഹിതനാവുകയും ചെയ്തു. രക്തം വാര്‍ന്ന് അവശ നിലയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...