ന്യൂഡല്‍ഹി : മെയ് ഒന്ന് മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ 5.86 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ഇതിന് പുറമെ, വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള വിവരമനുസരിച്ച് 4.8755 കോടി വാക്‌സിന്‍ ഡോസുകള്‍കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നേരിട്ട് വാങ്ങാന്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഈ ഡോസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.