ന്യൂഡല്‍ഹി : നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ വെറും 2 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുക. അതിനാല്‍ ഉപയോക്താക്കള്‍ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ വലിയ ബുദ്ധിമുട്ട് ഒഴിവാക്കാം. 2021 നവംബര്‍ മാസത്തില്‍ 17 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ബാങ്കുകളും അടുത്ത ആഴ്ച അഞ്ച് 5 ദിവസത്തേക്ക് അടച്ചിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ അടുത്തയാഴ്ച ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ ഉണ്ടെങ്കില്‍ അവധി ദിനങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് ജോലി പ്ലാന്‍ ചെയ്യണം. നവംബര്‍ മാസത്തെ സംബന്ധിച്ചിടത്തോളം, രാജ്യത്തുടനീളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളില്‍ 17 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
നവംബറില്‍ 17 ദിവസം ബാങ്കുകള്‍ക്ക് അവധി! ബ്രാഞ്ചിലേക്ക് പോകുന്നതിനുമുമ്പ് ശ്രദ്ധിക്കുക. പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകള്‍ എന്നിവ സൂചിപ്പിച്ച തീയതികളില്‍ അടച്ചിടുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നവംബര്‍ 1 ന് ആരംഭിക്കുന്ന ആഴ്ചയില്‍, രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും ഏഴ് ദിവസത്തില്‍ അഞ്ച് ദിവസം അവധി ആയിരിയ്ക്കും. അടുത്ത ആഴ്‌ചയില്‍ ദീപാവലി, ഭായ് ദൂജ് തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യയിലുടനീളമുള്ള ബാങ്കുകള്‍ ഈ ദിവസങ്ങളില്‍ അടച്ചിടും.
വരാനിരിക്കുന്ന മാസത്തെ ആര്‍ബിഐ അവധികളുടെ പട്ടിക പ്രകാരം, നവംബര്‍ 4 ന് വരുന്ന ദീപാവലി ദിനത്തില്‍ ബെംഗളൂരു ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അടച്ചിരിക്കും. ഇതുകൂടാതെ, എല്ലാ ബാങ്കുകള്‍ക്കും വാരാന്ത്യ അവധികള്‍ മാത്രമേ ഒരേപോലെ ബാധകമാകൂ.
നവംബര്‍ 1 – കന്നഡ രാജ്യോത്സവം / Kut – ബെംഗളൂരുവിലും ഇംഫാലിലും ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 3 – നരക ചതുര്‍ദശി – ബെംഗളൂരുവില്‍ ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 4 – ദീപാവലി അമാവാസി (ലക്ഷ്മി പൂജ) /ദീപാവലി /കാളി പൂജ – ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 5 – ദീപാവലി (ബലി പ്രതിപദ) /വിക്രം സംവത് പുതുവത്സരം /ഗോവര്‍ദ്ധന്‍ പൂജ – അഹമ്മദാബാദ്, ബേലാപൂര്‍, ബാംഗ്ലൂര്‍, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജയ്പൂര്‍, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.
നവംബര്‍ 6 – ഭായ് ദൂജ് /ചിത്രഗുപ്ത ജയന്തി /ലക്ഷ്മി പൂജ /ദീപാവലി /നിങ്കോള്‍ ചക്കോബ – ഗാംഗ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.
നവംബര്‍ 7 – ഞായര്‍ (പ്രതിവാര അവധി)
നവംബര്‍ 10 – ഛഠ് പൂജ /സൂര്യ ഷഷ്ഠി ദള ഛത്ത് – പട്നയിലും റാഞ്ചിയിലും ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 11 – ഛഠ് പൂജ – പട്നയില്‍ ബാങ്ക് അവധി
നവംബര്‍ 12 – വംഗല ഉത്സവ് – ഷില്ലോങ്ങില്‍ ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 13 – ശനി (മാസത്തിലെ രണ്ടാം ശനിയാഴ്ച)
നവംബര്‍ 14 – ഞായര്‍ (പ്രതിവാര അവധി)