അവധി നേടുന്നതിന് കോവിഡ് രോഗിയുടെ സാംപിള്‍ സ്വന്തം പേരില്‍ അയച്ചു ; ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : അവധി നേടുന്നതിന് കോവിഡ് രോഗിയുടെ സാംപിള്‍ സ്വന്തം പേരില്‍ അയച്ചു. ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണം. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലക്ക് നല്‍കാന്‍ ഇടനിലനിന്ന യുവഡോക്ടര്‍ കൊറോണ രോഗിയുടെ സാമ്പിളില്‍ ത​ന്‍റെ പേരെഴുതി അയച്ച്‌​ അവധിയെടുത്തതായും ആരോപണം ഉയരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തിലെ മൂന്നാം യൂനിറ്റിലെ ഒന്നാംവര്‍ഷ യുവഡോക്ടറാണ് രോഗിയുടെ പേരിനുപകരം ത​ന്‍റെ പേ​രേഴുതി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലക്ക് നല്‍കാന്‍ കമ്പനി ഏജന്‍റി​ന്‍റെ ഇടനിലക്കാരനായി നിന്നെന്ന പരാതിയില്‍ ആരോപണ വിധേയരായ മൂന്ന്​ ഡോക്ടര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. പരാതിയെത്തുടര്‍ന്ന് മൂന്നംഗ സമിതിയുടെ അന്വേഷണത്തിലും ഈ യുവഡോക്ടറാണ് പ്രധാന കുറ്റവാളിയെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി ജയകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുന്നതി​ന്‍റെ ഭാഗമായി ചില ഡോക്ടര്‍മാരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....