ന്യൂഡല്‍ഹി: അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച് 31ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. മേയ് 31ന് മന്‍ കി ബാത്തിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന അന്ന് അഞ്ചാംഘട്ടം ലോക്ഡൗണിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കും. രാജ്യത്ത് മിക്ക സ്ഥലങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനു സാധ്യത ഏറെയാണ്.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളില്‍ ജൂണ്‍ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ഡൗണ്‍ ശക്തമായിരിക്കും . 1.51 ലക്ഷം കോവിഡ് കേസുകളിലെ 60 ശതമാനവും മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ്.