ഡെറാഡൂൺ: കഴിഞ്ഞ ദിവസം വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായുള്ള അയൽവാസികളുടെ പരാതിയിൽ വീട് തുറന്നു പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. മരിച്ച നിലയിൽ കിടക്കുന്ന യുവ ദമ്പതികളുടെ അരികിൽ ജീവനോടെ നവജാത ശിശു. 25- ഉം 22- ഉം വയസ് പ്രായമുള്ള യുവാവിന്റെയും യുവതിയുടെയും മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് നിർജലീകരണം മൂലം അവശനായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ച് കുട്ടിക്ക് ചികിത്സ നൽകി. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ് മരണപ്പെട്ട കാഷിഫ്, ഭാര്യ അനം എന്നിവർ. ജൂൺ എട്ടിനാണ് ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്. നാലുമാസം മുമ്പായിരുന്നു ദമ്പതികൾ ടർണർ റോഡിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. സാമ്പത്തിക പ്രശ്നമാകാം ഇരുവരുടെയും ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.