യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളി ; സമദൂരം പ്രഖ്യാപിച്ച് കെ.പി.സി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളുടെ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്. എ ഗ്രൂപ്പ് സ്ഥാനാർഥിക്കെതിരെ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും സ്ഥാനാർഥിയെ ഇറക്കിയതോടെ ഗ്രൂപ്പുകളുടെ ബലാബലത്തിന് അരങ്ങൊരുങ്ങി. നേതൃത്വം സമദൂരം പ്രഖ്യാപിച്ചെങ്കിലും പിന്തുണ ഉറപ്പിക്കാൻ കർട്ടന് പിന്നിൽ ഐ ഗ്രൂപ്പ് ചരടുവലി തുടങ്ങി. അതേസമയം, അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നവരിൽ നിന്ന് ഉപാധ്യക്ഷനെ കണ്ടെത്തുന്ന തിരഞ്ഞെടുപ്പ് നടപടി വോട്ട് ചോർച്ചയ്ക്ക് കാരണമാകുമെന്ന് ഗ്രൂപ്പുകൾ ആശങ്കപ്പെടുന്നു. ബ്ലോക്ക് പുനഃസംഘടനയ്ക്കെതിരെ കൈകോർത്ത എ, ഐ ഗ്രൂപ്പുകൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കൊമ്പുകോർക്കും. കെ.പി.സി.സി നേതൃത്വത്തിനെതിരെ ഒന്നിച്ച് നീങ്ങുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർഥിയെ നിർത്തുന്ന കാര്യം എ, ഐ ഗ്രൂപ്പുകൾ ആലോചിച്ചിരുന്നു.

എന്നാൽ, അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തലിനെ എ ഗ്രൂപ്പ് തീരുമാനിച്ചതോടെ ഐക്യം തകിടംമറിഞ്ഞെന്നാണ് ഐ ഗ്രൂപ്പുകാർ പറയുന്നത്. വി.ഡി.സതീശന് താൽപര്യമുള്ള രാഹുലിനെ സ്ഥാനാർഥിയാക്കിയത് എ ഗ്രൂപ്പിലും ഭിന്നത രൂക്ഷമാക്കി. കെ.സുധാകരന്റെ കെ.സി.വേണുഗോപാലിന്റെയും പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള പൊതു സ്ഥാനാർഥിയെ നിർത്താൻ ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചെന്നിത്തലയുടെ ആശീർവാദത്തോടെ മത്സരിക്കുന്ന അബിൻ വർക്കിയും സുധാകരന് താൽപര്യമുള്ള ഒ.ജെ.ജനീഷും ഐ ഗ്രൂപ്പ് സ്ഥാനാർഥികളാണെന്നാണ് അവകാശപ്പെടുന്നത്.

എന്നാൽ, ആരെയും പിന്തുണയ്ക്കില്ലെന്നും സമദൂര നിലപാടാണെന്നും കെസുധാകരനും വി.ഡി.സതീശനും പ്രഖ്യാപിച്ചത് ഐ ഗ്രൂപ്പിന് ആശ്വാസമായി. തിരഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന സന്ദേശം നൽകാൻ കെ.സി.വേണുഗോപാൽ ബിനു ചുള്ളിയിലിനെ മത്സരരംഗത്ത് ഇറക്കിയതുമില്ല. അതേസമയം, തിരഞ്ഞെടുപ്പ് നടപടികളിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചുകിട്ടുന്ന വോട്ടുകളിൽ നിന്നാണ് ഉപാധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്നത്. രാഹുലിനൊപ്പം എ ഗ്രൂപ്പിലെ നാല് പേർ കൂടി അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഇവർ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരാണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ട് ചോരുമോയെന്നാണ് ആശങ്ക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാപ്പിഴവോ അതോ കൊടും ക്രൂരതയോ? മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് മൂന്ന്...

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...