തൃശൂര്‍ : ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് മേഖലകളായി തിരിച്ച് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകളും ഉണ്ടാവരുത്. അവശ്യ സാധനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇവ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
RECENT NEWS
Advertisment