Thursday, May 15, 2025 5:04 pm

തിരുവനന്തപുരത്ത് ആറു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളില്‍ ‘ഡി’ കാറ്റഗറിയിലും ഉള്‍പ്പെടുത്തിയാണു നിയന്ത്രണം.

‘ ഡി ‘ കാറ്റഗറിയില്‍പ്പെട്ട ആറു തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തും. കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് എന്നിവയാണ് ഈ കാറ്റ​ഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍. ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും.

38 തദ്ദേശ സ്ഥാപനങ്ങളാണു ‘സി’ കാറ്റഗറിയിലുള്ളത്. ഇവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ദിവസവും പ്രവര്‍ത്തിക്കാം. വിവാഹാവശ്യത്തിനുള്ള വില്‍പ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകള്‍, ജുവലറികള്‍, ചെരുപ്പു കടകള്‍ തുടങ്ങിയവയ്ക്കു പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, റിപ്പയര്‍ സര്‍വീസ് കടകള്‍ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. റസ്റ്റാറന്റുകള്‍ ടേക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം.

മംഗലപുരം, അഴൂര്‍, കാഞ്ഞിരംകുളം, കടയ്ക്കാവൂര്‍, ചെറുന്നിയൂര്‍, ഒറ്റൂര്‍, കിഴുവിലം, മാറനല്ലൂര്‍, വിതുര,കല്ലിയൂര്‍, ചെമ്മരുതി, കൊല്ലയില്‍, പെരുങ്കടവിള, ഇലകമണ്‍, തിരുപുരം, അരുവിക്കര, മുദാക്കല്‍, വെമ്പായം, അമ്പൂരി, പുളിമാത്ത്, പള്ളിച്ചല്‍, കല്ലറ, അണ്ടൂര്‍ക്കോണം, കരുംകുളം, നെല്ലനാട്, കോട്ടുകാല്‍, ബാലരാമപുരം, ആനാട്, പഴയകുന്നുമ്മേല്‍, വക്കം, കാട്ടാക്കട, കുന്നത്തുകാല്‍, വെങ്ങാനൂര്‍, ചിറയിന്‍കീഴ്, മലയിന്‍കീഴ്, ചെങ്കല്‍, ഇടവ, കിളിമാനൂര്‍ എന്നിവയാണ് ഈ കാറ്റ​ഗറിയില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങള്‍.

31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. അക്ഷയ സെന്ററുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തനാനമതിയുണ്ടാകും.

സ്വകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി തുറക്കാം. ബിവ്‌റെജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. പ്രഭാത, സായാഹ്ന സവാരിയും അകലം പാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്‌ എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാര്‍ക്കും യാത്രാനുമതിയുണ്ടാകും.

വര്‍ക്കല മുനിസിപ്പാലിറ്റി, പൂവച്ചല്‍, കരകുളം, പള്ളിക്കല്‍, തൊളിക്കോട്, കരവാരം, വെട്ടൂര്‍, കുളത്തൂര്‍, വിളപ്പില്‍, പെരിങ്ങമ്മല, പൂവാര്‍, പുല്ലമ്പാറ, പാറശാല, വിളവൂര്‍ക്കല്‍, വാമനപുരം, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, പാങ്ങോട്, വെള്ളറട, വെള്ളനാട്, തിരുവനന്തപുരം കോര്‍പ്പറേഷന്‍
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, മാണിക്കല്‍, ഒറ്റശേഖരമംഗലം, ആര്യങ്കോട്, അഞ്ചുതെങ്ങ്, ഉഴമലയ്ക്കല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആര്യനാട് ,നാവായിക്കുളം, മടവൂര്‍, കള്ളിക്കാട് എന്നിവയാണ് ഈ കാറ്റഗറിയില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങള്‍.

നന്ദിയോട്, നഗരൂര്‍, കുറ്റിച്ചല്‍ എന്നിവയാണ് എ കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കും. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് ഓടാം.

ടാക്‌സിയില്‍ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയില്‍ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും. കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്‌എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാര്‍ക്കും യാത്രാനുമതിയുണ്ടാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

റാന്നിയിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
റാന്നി: പഴവങ്ങാടി മുക്കാലുമണ്ണില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലുമണ്‍...

മുടികൊഴിച്ചിലിന്റെ എണ്ണ ഉപയോഗിച്ചവർക്ക് പുകച്ചിൽ ; ഇൻഫ്ളുവൻസറുടെ ജാമ്യാപേക്ഷ തള്ളി

0
ചണ്ഡീഗഡ്: മുടികൊഴിച്ചിൽ തടയുമെന്ന അവകാശവാദത്തോടെ ഇൻഫ്ളുവൻസർ വിറ്റ ​എണ്ണ ഉപയോഗിച്ചവർക്ക് കണ്ണിന്...