ചെന്നൈ : തമിഴ്‌നാട്ടില്‍ ആറു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. എട്ടംഗ സംഘത്തില്‍ ബാക്കി രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. മരിച്ച ആറുപേരില്‍ അഞ്ചുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഒരാള്‍ കോളജ് വിദ്യാര്‍ഥിയും. തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്ത് അമരാവതി നദിയില്‍ ആണ് സംഭവം. ദിണ്ടിഗല്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പോയതാണ് എട്ടംഗ സംഘം. ക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം നടന്നത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. എട്ടംഗ സംഘത്തില്‍ ആറുപേരാണ് മുങ്ങിമരിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ്‌നാട്ടില്‍ ആറു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു
RECENT NEWS
Advertisment