മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് സംഭവം. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചലാപതി എന്നാരാള്‍ അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വല്‍സപ്പള്ളിയിലെ യെല്ലമ്മ ക്ഷേത്രത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഇവിടെ സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി മൃഗബലി സംഘടിപ്പിച്ചിരുന്നു. ബലി നല്‍കുന്നതിനായി ആടിനെയും ഒരുക്കി നിര്‍ത്തിയിരുന്നു. കര്‍മത്തിനായി ആടിനെ പിടിച്ചിരുന്നത് സുരേഷാണ്. എന്നാല്‍ മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തറുക്കുകയായിരുന്നു. സുരേഷിനെ ഉടന്‍തന്നെ മദനപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...