വിസ ചട്ടം ലഘിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത 60 വിദേശികള്‍ മധ്യപ്രദേശില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: വിലക്ക് ലംഘിച്ച്‌ നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ മധ്യപ്രദേശില്‍ അറസ്റ്റില്‍. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഭോപ്പാലില്‍ എത്തിയ 60 വിദേശികളാണ് അറസ്റ്റിലായത്. വിസ ചട്ടം ലഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269, 270, എന്നീ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ അറുപത് പേരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത് ഭോപ്പാല്‍ ഐജി ഉപേന്ദ്ര ജെയിന്‍ പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ എത്തിയ വിദേശികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വിസ ചട്ടങ്ങളുടെ ലംഘനമാണ്. അറസ്റ്റിലായ അറുപത് പേരും മുന്‍കൂര്‍ ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

കിര്‍ഗിസ്താന്‍, ഉസ്ബെക്കിസ്താന്‍, താന്‍സാനിയ, സൗത്ത് ആഫ്രിക്ക, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് അറസ്റ്റിലായവര്‍. വിസ ചട്ടം ലഘിച്ചതിന് ഇവര്‍ക്കെതിരെ ഭോപ്പാലിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശികള്‍ക്കായുള്ള നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...