26.8 C
Pathanāmthitta
Tuesday, June 6, 2023 7:21 pm
smet-banner-new

രാഹുൽ ഗാന്ധി​യെ വധിക്കുമെന്ന് ഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഭീഷണികത്തയച്ചയാൾ അറസ്റ്റിൽ. കഴിഞ്ഞ വർഷം ഭാരത് ജോഡോ യാത്രക്കിടെയാണ് ഇയാൾ രാഹുൽ ഗാന്ധിക്ക് ഭീഷണി കത്തയച്ചത്. മധ്യപ്രദേശിൽ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. രാഹുൽ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇന്ദോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയിനിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.എൻ.എസ്.എ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രാഹുൽ ഗാന്ധിക്ക് ഇയാൾ ഭീഷണിക്കത്ത് അയക്കാനിടയായ സാഹചര്യം ഇനിയും വ്യക്തമല്ല. 2022 നവംബറിലാണ് ഇയാൾ ഭീഷണിക്കത്ത് അയച്ചത്. ഐ.പി.സി സെക്ഷൻ 507 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow