സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലോത്സവ പ്രതിഭകളെ വിരുന്നൂട്ടാൻ കോഴിക്കോട്ടെ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലോത്സവ പ്രതിഭകളെ വിരുന്നൂട്ടാൻ കോഴിക്കോട്ടെ വിദ്യാർഥികൾ. 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ഉണരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പാചകപ്പുരയിലേക്കാവശ്യമായ തേങ്ങയും പരിപ്പും കടലയുമെല്ലാം ശേഖരിക്കുന്ന തിരക്കിലാണ് കുരുന്ന് വിദ്യാർഥികൾ. ജനുവരി മൂന്ന് മുതൽ ഏഴ് വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണം പാചകം ചെയ്യാൻ പതിനയ്യായിരം തേങ്ങ വേണമെന്നാണ് കണക്ക്.

ഈ തേങ്ങ എങ്ങനെ ശേഖരിക്കുമെന്ന ആശയത്തോട് ജില്ലയിലെ വിദ്യാർഥികൾ ആവേശത്തോടെയാണ് പ്രതികരിച്ചത്. താത്പര്യമുള്ള വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് ഓരോ തേങ്ങ എത്തിക്കാമെന്ന ആശയം അധ്യാപകർ ക്ലാസ്സ് മുറികളിൽ പങ്കുവെച്ചപ്പോൾ സ്‌കൂളുകളിലേക്ക് തേങ്ങയുടെ ഒഴുക്ക് ആരംഭിച്ചുവെന്നാണ് ഭക്ഷണക്കമ്മിറ്റി നൽകുന്ന വിവരം.

കലോത്സവം തുടങ്ങാൻ ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നുണ്ടെന്നിരിക്കെ എളുപ്പം കേടാവാത്ത സാധനങ്ങളാണ് നിലവിൽ ശേഖരിക്കുന്നത്. പച്ചക്കറികളിൽ ചേന പ്രത്യേകം വാങ്ങുന്നുണ്ട്. കറികൾക്ക് കൂടാതെ ചേന പായസവും ഇത്തവണത്തെ ഭക്ഷണ മെനുവിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ ഇന്നലെ മുതൽ പാചകപ്പുരയിൽ എത്തിത്തുടങ്ങി.

ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പാചകപ്പുര സജ്ജീകരിക്കുന്നത്. 2,000 പേർക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യത്തിൽ നാല് നേരമാണ് ഭക്ഷണം വിളമ്പുക. അതാത് വേദികളിൽ നിന്ന് പന്തലിലേക്ക് പ്രത്യേകം ബസുകൾ ഏർപ്പെടുത്തും. അധ്യാപകർ തന്നെയാവും കൈകാര്യക്കാർ. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. മുൻ മന്ത്രി ടി പി രാമകൃഷ്‌ണന്‍റെ യും വി പി രാജീവന്‍റെയും നേതൃത്വത്തിലാണ് ഭക്ഷണ കമ്മിറ്റി. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി

0
ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ...

നടിയെ ആക്രമിച്ച കേസ് ; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഹൈക്കോടതി ഇടക്കാല...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...