Friday, April 11, 2025 9:28 pm

പെട്രോൾ തീരുവയിൽ 63 രൂപ കേന്ദ്രത്തിന് ; ഇന്ധന വിലയിൽ 307% നികുതി വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെട്രോള്‍ – ഡീസല്‍ വില നിയന്ത്രണം 2010ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എച്ച്. കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ അതിന്റെ നേട്ടം രാജ്യത്തെ ഉപയോക്താക്കള്‍ക്കു കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദത്തിനു വസ്തുതകളുടെ പിന്‍ബലമില്ലാതായിരിക്കുകയാണ്. ഇതിനു കാരണം രാജ്യാന്തര വിപണിയില്‍ വില താഴുമ്പോള്‍ അതിനുസൃതമായി എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയും പലപ്പോഴും ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിലും ഡീസലിലുമുള്ള കേന്ദ്ര നികുതി 307% വര്‍ധിച്ചതായി കാണാം. 2021ല്‍ ഇതിനകം പെട്രോള്‍ – ഡീസല്‍ വില 19 തവണ വര്‍ധിക്കുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷല്‍ അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തല സൗകര്യ വികസന സെസ്, അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി, റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതില്‍ ബേസിക് എക്‌സൈസ് തീരുവ ഒഴികെയുള്ളവ ഒന്നും തന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.

എല്ലാ വിലവര്‍ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്. 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൽ ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ.

ഈ അവസ്ഥ നിലനില്‍ക്കവെയാണു സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കണമെങ്കില്‍ രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ വര്‍ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധനവില ഉയര്‍ത്തുന്നതു കാരണമുണ്ടാകുന്ന വിലക്കയറ്റം ഉപഭോഗത്തിന്റെ ശക്തിപ്പെടുത്തലിനെ തടസ്സപ്പെടുത്തുന്നതു വഴി സാമ്പത്തിക വളര്‍ച്ചയ്ക്കു വിഘാതം നില്‍ക്കും. ഇന്ധനവില വര്‍ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായി ഇന്ധനവില വര്‍ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ അടൂര്‍ ജനറല്‍ ആശുപത്രില്‍ എച്ച്.എം.സി കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് കാന്റീന്‍...

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

0
തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി...

അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു

0
കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ്...

പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

0
ചേർത്തല : പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി...