ജാനു ചോദിച്ചത് 10കോടി , 10ലക്ഷത്തില്‍ ഒതുക്കി കെ സുരേന്ദ്രന്‍ ; കൊടകരയ്ക്കു പിന്നാലെ ബിജെപിയ്ക്ക് മറ്റൊരു കുരുക്ക്‌ ; ശബ്ദരേഖ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥിയായി സി.കെ ജാനുവിനെ മത്സരിപ്പിക്കാന്‍ ബിജെപി പത്ത് ലക്ഷം രൂപ കൊടുത്തുവെന്ന് ആരോപണം. ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. ജാനുവിനൊപ്പമുണ്ടായിരുന്ന പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നടത്തിയ സംഭാഷണമാണ് ചര്‍ച്ചയാകുന്നത്. പത്ത് ലക്ഷം രൂപ കൊടുത്താല്‍ മാത്രമേ ബിജെപിയില്‍ ചേരൂവെന്നാണ് സികെ ജാനുവിന് വേണ്ടി പ്രസീത പറയുന്നത്. ഇത് സുരേന്ദ്രന്‍ അംഗീകരിക്കുന്നുണ്ട്.

ജാനുവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും പത്ത് ലക്ഷം രൂപ കൊടുക്കണമെന്നും പ്രസീതയാണ് സുരേന്ദ്രനോട് ആവശ്യപ്പെടുന്നത്. സികെ ജാനുവിനെ ബിജെപിയില്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും വ്യക്തമാണ്. പത്ത് കോടിയും അഞ്ചു സീറ്റും ജാനു ആവശ്യപ്പെട്ടു. കോട്ടയത്തെ ചര്‍ച്ചയില്‍ ഇതൊന്നും ബിജെപി അംഗീകരിച്ചില്ല. ഇതിന് ശേഷമാണ് പ്രസീതയും സുരേന്ദ്രനും തമ്മിലെ ചര്‍ച്ച. ജാനു മയപ്പെട്ടെന്നും പത്ത് ലക്ഷം രൂപ നല്‍കണമെന്നും പ്രസീത ആവശ്യപ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനും കുറച്ച്‌ പണം വേണമെന്ന് സുരേന്ദ്രനോട് പ്രസീത ആവശ്യപ്പെടുന്നു.

അമിത് ഷായുടെ പരിപാടിക്ക് മുമ്പ്  പണം കൊടുത്തുവെന്ന് പ്രസീത പറയുന്നു. പണം കൊടുക്കാമെന്ന് പ്രസീതയോട് കെ സുരേന്ദ്രന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സികെ ജാനു നിഷേധിച്ചു. തനിക്കൊന്നും അറിയില്ലെന്ന് സികെ ജാനു പ്രതികരിച്ചു. ആരേയും ഒന്നിനും പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല. ഈ ശബ്ദരേഖയെ കുറിച്ചും അറിയില്ല. ഇങ്ങനെ സംസാരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജാനു പറയുന്നു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്. തനിക്കുള്ള ബാധ്യത അതേ പോലെ നില്‍ക്കുകയാണെന്നും ജാനു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ജാനു പാര്‍ട്ടിക്കുള്ള പണവും വാങ്ങിയെന്നാണ് പ്രസീത പറയുന്നത്. സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ജാനു. ഇതിനിടെയാണ് ബിജെപി വീണ്ടും സമീപിച്ചത്. നേരത്തെ തന്നെ ബത്തേരിയിലേത് പെയ്‌മെന്റ് സീറ്റാണെന്ന വാദം ശക്തമായിരുന്നു. ഇവിടെ ബിജെപി പണം കൊടുത്ത് ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് മാത്രം. എന്‍ഡിഎയ്ക്ക ശക്തിക്ഷയം ഉണ്ടായില്ലെന്ന് വരുത്താനായിരുന്നു ഈ നീക്കം.

തന്നെ ആരും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെന്ന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനു നേരത്തെ പറഞ്ഞിരുന്നു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം മാത്രമാണെന്നും സി.കെ ജാനു പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയോ  പുറത്തു വരുന്നത്. ഇതോടെ വെട്ടിലാകുന്നത് സുരേന്ദ്രനാണ്.

ബിജെപിയുമായി ചേര്‍ന്ന് വോട്ട് തിരിമറിയോ ഒരുവിധ സാമ്പത്തിക ഇടപാടുകളോ നടത്തിയിട്ടില്ല. ഇതൊക്കെ കെട്ടിച്ചമച്ച ആരോപണങ്ങളാണ്. കൊടകര കുഴല്‍പ്പണം കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്നും ജാനു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....