പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശനം ; അറുപത്തിമൂന്നുകാരന് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളിക്കുകയാണെന്ന വ്യാജേന പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ആൾക്ക് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല കാവുമണ്ണിൽ വീട്ടിൽ ജോക്കർ തങ്കച്ചൻ എന്ന കെ.കൊച്ചുകുഞ്ഞിനെ (63) ആണ് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഇല്ലെങ്കിൽ നാല് ആഴ്ചകൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2023 ഒക്ടോബർ 30-നാണ് സംഭവം. കുട്ടിയുടെ അമ്മ പ്രതിയുടെ നഗ്നതാപ്രദർശനം മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് കൊച്ചുകുഞ്ഞ് അവരെ അസഭ്യം വിളിക്കുകയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോയിപ്രം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ. എസ്.ഷൈജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ജി.ഉണ്ണികൃഷ്ണൻ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....