Thursday, April 17, 2025 8:11 pm

പോക്സോ കേസിൽ സീതത്തോട് സ്വദേശിക്ക് 65 വർഷം കഠിന തടവും 2.5 ലക്ഷം പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോക്സോ കേസിൽ സീതത്തോട് സ്വദേശിക്ക് 65 വർഷം കഠിന തടവും 2.5 ലക്ഷം പിഴയും. സീതത്തോട് സീതക്കുഴി താഴേ പറമ്പിൽ വീട്ടിൽ സോനു സുരേഷിനെയാണ് (22) പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 65 വർഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.  പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം.പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഢനത്തിനിരയാക്കി എന്നതായിരുന്നു കേസ്.   2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രതി പെൺകുട്ടിയെ പ്രണയം നടിച്ചും വശീകരിച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുകയും വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ച് കയറി ലൈംഗിക പീഢനം നടത്തുകയുമായിരുന്നു. ഒന്നിലധികം ദിവസങ്ങളിൽ പ്രതി ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടു. തുടർന്നുള്ള ഒരു ദിവസം പെൺകുട്ടിയെ പ്രതി വൈകി കൂട്ടി കൊണ്ടുവരുന്നത് കണ്ട മാതാപിതാക്കൾ പ്രതിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രതിയെ വിലക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ മാതാപിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ പ്രതിയുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻവാങ്ങി.

തുടർന്നുണ്ടായ വിരോധത്തിൽ പ്രതി പെൺകുട്ടിയേയും മാതാപിതാക്കളേയും വിടുകയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഓടിക്കൂടിയ അയൽവാസികൾ പ്രതിയെ തടഞ്ഞ് വെച്ച് പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് വീടുകയറി ആക്രമിച്ചതിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പീഢന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തുകയും ലൈംഗിക പീഡനത്തിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. രണ്ടു കേസിലും വിചാരണ പൂർത്തിയാക്കി പ്രത്യേകം പ്രത്യേകം വിധി പ്രസ്താവിച്ചു. ലൈംഗിക പീഢന കേസിലെ ശിക്ഷാവിധിക്കു പുറമേ വീടുകയറി ആക്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ 1 വർഷം അധിക കഠിനതടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരു കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന ജി.സുനിൽ, ജിബു ജോൺ എന്നിവരും സബ് ഇൻസ്പെക്ടർ ആയിരുന്ന ജ്യോതി സുധാകറും ഇരു കേസുകളിലായി അന്വേഷണ ചുമതല നിർവഹിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തി ; അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

0
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ...

പോലീസ് സ്റ്റേഷൻ ഉപരോധം ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്

0
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ...

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക്...

അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജം ; ഏഴുവർഷത്തിനുശേഷം ക്ഷമ ചോദിച്ച് യുവതി

0
കോട്ടയം : അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമെന്ന് ഏഴുവർഷത്തിനുശേഷം വെളിപ്പെടുത്തി...