സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരുന്ന നിലയിൽ പൂർത്തീകരിക്കും. പ്ലസ് വൺ പ്രവേശനം നേടിയവർ: മെറിറ്റ് – 49636. സ്പോർട്സ് ക്വാട്ട 1040. മോഡൽ റസിഡൻഷ്യൽ സ്കൂൾ- 38. കമ്മ്യൂണിറ്റി ക്വാട്ട- 3479. മാനേജ്മെന്റ്- 4628. അൺ എയിഡഡിൽ ചേർന്നവർ- 3298. ആകെ 62,119. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- 12358.

മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ: മെറിറ്റ്- 8742. മോഡൽ റസിഡൻഷ്യൽ സ്കൂൾ 12. അൺഎയിഡഡ്- 8003. ആകെ ഒഴിവുകൾ- 16757. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാലും 8754 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം- 11,438 ആണ്. ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് റിസൾട്ട് – 2025 ജൂലൈ 4 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്‍ററി പ്രവേശനം – 2025 ജൂലൈ 4 മുതൽ 8 വരെ നടക്കും. രണ്ടാം സപ്ലിമെൻററി അപേക്ഷകൾ – 2025 ജൂലൈ 9 മുതൽ 11 വരെ സ്വീകരിക്കും. രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട് ജൂലൈ 16 ന് പ്രസിദ്ധീകരിക്കും.

സ്കൂൾ മാറ്റത്തിനുള്ള അപേക്ഷ – 2025 ജൂലൈ 19 മുതൽ 21 വരെ അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ഒന്നാം ഘട്ട അലോട്ട്മെന്‍റ് സ്ഥിര പ്രവേശനം നേടിയത് – 20,585. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നല്‍കിയത് 7,116. മെറിറ്റ് ഒഴിവുകള്‍ – 2,959. ഹയർ സെക്കണ്ടറി പ്രവേശനത്തിന് ആരെങ്കിലും ഏതെങ്കിലും സ്കൂൾ കാപ്പിറ്റേഷൻ ഫീസ് വാങ്ങിയാൽ അതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനത്തിന് സ്‌ക്രീനിംഗ് പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...