വയനാട് : ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പഴുപ്പത്തൂരിലാണ് സംഭവം. കാവുംകരകുന്ന് ആലുംപറമ്പില്‍ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക (68) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇടപെട്ട് തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.