പെണ്‍കുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: പെണ്‍കുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മൂന്ന് ചാക്കുകള്‍ക്കുളളിലായി കുഞ്ഞിനെ വെച്ച്‌ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയവരാണ് ചാക്കിനുളളില്‍ കുഞ്ഞിനെ കണ്ടത്.

ചാക്കിനുളളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒന്നിന് പിറകേ ഒന്നായി മൂന്ന് ചാക്കുകള്‍ നീക്കിയ ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

നവജാത ശിശുവിനെ കണ്ടെത്തിയെന്ന് പറഞ്ഞ് ശതാബ്ദി നഗറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. കുട്ടിയെ ഉടന്‍ ജില്ലാ വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സ ഉടന്‍ നല്‍കി. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ആരോഗ്യവതിയാണ്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...