തൃശ്ശൂര്‍ : കരുവന്നൂര്‍ തട്ടിപ്പില്‍ ആറാം പ്രതിയായ റെജി അനില്‍ ( 43) പിടിയില്‍. അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിതായും സൂചനയുണ്ട്.ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി. കരുവന്നൂര്‍ ബാങ്കിനു കീഴിലെ സൂപ്പര്‍ മാര്‍ക്കറ്റ് വനിത അക്കൗണ്ടന്റ് ആണ് റെജി അനില്‍.
കഴിഞ്ഞ ദിവസം 13 ഭരണ സമിതി അംഗങ്ങളെക്കൂടി ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. ആദ്യം പ്രതി ചേര്‍ക്കപ്പെട്ട 6 പേരില്‍ നാലാം പ്രതിയും ഇടനിലക്കാരനുമായ കിരണ്‍ ഇപ്പോഴും ഒളിവിലാണ്.