കൊല്ലം : പ്രാക്കുളത്ത് ആറാം ക്ലാസ്സുകാരിയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. അമീനയുടെ ശരീരത്തില്‍ മറ്റ് ചതവുകളോ മുറിവുകളോ ബലാല്‍ക്കാരം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലെന്നു പാരിപ്പള്ളി മെഡിക്കല്‍ കോളേജിൽ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായി. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ കഞ്ചാവ് മാഫിയയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയാണ് അമീനയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രാക്കുളത്ത് ആറാം ക്ലാസ്സുകാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്
RECENT NEWS
Advertisment