തിരുവനന്തപുരം : വെള്ളറടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുഴി കുളത്തില്‍കര തെക്കേക്കര പുത്തന്‍ വീട്ടില്‍ രാജ് കുമാര്‍-ഷീബാ ദമ്പതികളുടെ മകന്‍ ഷിബിന്‍ രാജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ഷീബ ട്യൂഷന് പോകാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവം ആദ്യം കണ്ട ഇളയ സഹോദരന്‍ അബിന്‍ കത്തി ഉപയോഗിച്ച് കയര്‍ മുറിച്ച് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞതിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ചു
RECENT NEWS
Advertisment