നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ എല്‍.ഇ.ഡി ടിവികള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി  ടെലിവിഷനുകളുമായി കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി.  35 ഇഞ്ചിന്റെ 5 എല്‍.ഇ.ഡി ടിവികളാണ്  അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.അനില്‍കുമാര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത് .

ലഭിച്ച ടിവികള്‍ പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികളുടെ വിദ്യാദ്യാസത്തിനായി അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ശങ്കരന്‍ താണിക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് കൈമാറി. വേലംപ്ലാവ്, കോട്ടാമ്പാറ, ആവണിപ്പാറ, ഗുരുനാഥന്‍ മണ്ണ്, ഒളികല്ല് എന്നിവിടങ്ങളിലാണ് ടിവികള്‍ എത്തിക്കുക. വേലംപ്ലാവില്‍ 11, കോട്ടമ്പാറ 18, ആവണിപ്പാറ 29, ഗുരുനാഥന്‍ മണ്ണ് 7, ഒളികല്ല് 11 കുട്ടികള്‍ക്കുമാണ് ഇതുമൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകുക. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.ഗിരീഷ്, ട്രഷറര്‍ പി.വി.സാജു, സംസ്ഥാന കമ്മിറ്റി അംഗം ആര്‍.ഷാജി, അംഗങ്ങളായ എം.എ.ഷാജഹാന്‍, വിജു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...