സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം
മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 30. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍  0468 2961104.

നാവിക ഉദ്യോഗസ്ഥര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു
നാവികസേന മുന്‍സൈനികര്‍, വിധവകള്‍ എന്നിവരുടെ ക്ഷേമപദ്ധതി, പരാതി പരിഹാരം, പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് നാവിക കമാന്‍ഡ് ആസ്ഥാനത്തുള്ള ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നു. സെപ്റ്റംബര്‍ 10ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ജില്ല സൈനികക്ഷേമ ഓഫീസിലാണ് കൂടിക്കാഴ്ച. ഫോണ്‍  0468 2961104.

ഓണ്‍ലൈന്‍ ലേലം
പത്തനംതിട്ട, കോന്നി പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പിടിച്ചെടുത്ത നാല് വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം സെപ്റ്റംബര്‍ 11ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ www.mstcecommerce.com ല്‍ MSTC/TVC/DPC PTA/6/PATHANAMTHITTA/26-27/28720 ലേല നമ്പരില്‍ നടക്കും. ഫോണ്‍  0468 2222630.

ടെന്‍ഡര്‍
ജില്ല ഹോമിയോ ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റ് ആന്റ് കണ്‍സ്യൂമബിള്‍സ്, ഉപകരണങ്ങള്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0469 2776000.

വാഹനം ആവശ്യമുണ്ട്
ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കാര്യാലയത്തിന്റെ ആവശ്യത്തിന് ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അവസാന തീയതി സെപ്റ്റംബര്‍ 14 വൈകിട്ട് മൂന്ന്. ഫോണ്‍  9188959620.

ഐ.ടി.ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി പ്ലംബര്‍ ട്രേഡില്‍ പട്ടികജാതി, ജനറല്‍ സീറ്റുകളില്‍ ഒഴിവുണ്ട്. പ്രവേശനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി മറ്റ് അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിനകം ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍  9446444042, 04734 292829.

സൗജന്യ പരീക്ഷ പരിശീലനം
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഒന്നര മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്രവേശനത്തിന് സെപ്റ്റംബര്‍ 11 നകം ജില്ല എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  04682 222745, 9497636366.

കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്‍റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സി.സി.ടി.വി, ഡി.സി.എ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനത്തിന് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ വിലാസത്തിലോ 9526229998 എന്ന നമ്പരിലോ ബന്ധപ്പെടണം.

ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലേക്ക് ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു. യോഗ്യത – എസ്.എസ്.എല്‍.സി, പ്രായപരിധി 25-45. വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന. അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11 ന് ഉച്ചയ്ക്ക് 12ന് ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സീനിയര്‍ റസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്‍റിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ അഞ്ച് രാവില 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. യോഗ്യത – എം. ഡി / ഡി. എന്‍. ബി ബിരുദം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് പട്ടിക, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2344803.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയ പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

0
പത്തനംതിട്ട: അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പോലീസ് അസോസിയേഷൻ...

പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം...

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...