തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക് സമീപം ഇറക്കത്തില്‍ രൂപപ്പെട്ട കുഴി അപകട ഭീഷണിയായി മാറുന്നു. കുത്തനെ ഇറക്കമുള്ള റോഡില്‍ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. ആദ്യം ചെറിയ രീതിയില്‍ ടാറിംഗ് ഇളകി മാറിയ ഭാഗം പിന്നീട് വലിയ കുഴിയായി മാറുകയായിരുന്നു. റോഡിന് ഇരുവശവും ഓടയില്ലാത്തതാണ് ടാറിംഗ് ഇളകുവാനുള്ള പ്രധാന കാരണമായി പ്രദേശവാസികള്‍ പറയുന്നത്. മഴക്കാലത്ത് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. രാത്രിയില്‍ ഈ വഴി വരുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത്. കുഴിയുടെ ഏറ്റവും അടുത്തെത്തുമ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെടുക.

ഈ സമയം കുഴിയില്‍ വീഴാതിരിക്കാന്‍ ഒരു വശത്തേക്ക് തിരിക്കുമ്പോള്‍ അപകടം നടക്കുന്നതും പതിവാണ്. ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്‌, ആങ്ങമൂഴി, ഗവി മേഖലയിലേക്കുള നിരവധി വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. തുടക്കത്തില്‍ ചെറിയ കുഴിയായിരുന്നപ്പോള്‍ തന്നെ ഇത് നികത്താമായിരുന്നിട്ടും അധികൃതര്‍ ഇതിന് തയ്യാറായില്ലെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപം. മാസങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട കുഴി മൂലമുള്ള അപകടം തിരിച്ചറിയാന്‍ ഈ ഭാഗത്ത് അപായ സൂചന സ്ഥാപിക്കുവാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നും യാത്രക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...