മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു മാത്യുവിന്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രിൻസിപ്പൽ ബാബു മാത്യുവിനെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും. മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം മുഴുവൻ വിദ്യാർത്ഥികളെയും പങ്കാളികളാക്കി ശ്രദ്ധേയമായ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയം കിടങ്ങൂർ കക്കോരാത്ത് കെ.ഒ മാത്യുവിന്റെയും റേച്ചൽ മാത്യുവിന്റെയും എട്ട് മക്കളിൽ അഞ്ചാമനായി ജനിച്ച ബാബു മാത്യു 1996 ൽ കോട്ടയം സി.എം.എസ് കോളേജിൽ ഗസ്റ്റ് ലക്ചററായാണ് അധ്യാപനം ആരംഭിച്ചത്. ദാരിദ്രം നിറഞ്ഞ ചുറ്റുപാടിൽ നിന്നും വിവിധ ജോലികൾ ചെയ്താണ് ബാബു മാത്യു വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

വിവിധ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം 2023ൽ മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ചുമതല ലഭിച്ചപ്പോളാണ് സ്വതന്ത്രമായി വിവിധ പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിച്ചത്. സ്കൂളിനെ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആക്കി മാറ്റിയതും ആധുനിക രീതിയിലുള്ള ജൈവകൃഷി സ്കൂളിൽ ആരംഭിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. മാലിന്യ കൂമ്പാരം ആയിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിന് പിൻഭാഗത്തുള്ള സ്ഥലത്തെ മാലിന്യം നീക്കംചെയ്ത് ചെണ്ടുമല്ലി പൂന്തോട്ടം നിർമ്മിച്ചത് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും മുഴുവൻ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നുണ്ട്‌. ചെണ്ടുമല്ലി വിളവെടുപ്പിലൂടെയും ജൈവകൃഷി വിളവെടുപ്പിലൂടെയും ലഭിക്കുന്ന പണം പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.

സ്കൂളിലെ അക്കാദമിക് മികവ് വർദ്ധിപ്പിക്കാനും പ്രിൻസിപ്പൽ എന്ന നിലയിൽ ബാബു മാത്യു കൃത്യമായ ഇടപെടൽ നടത്തി. മല്ലപ്പള്ളി ടൗൺ ശുചീകരിച്ചതും സ്കൂൾ വിദ്യാർഥികളെ കൊണ്ട് ടൗണിലെ ഡിവൈഡറിൽ പൂന്തോട്ടം ഒരുക്കിയതും ഈ കാലയളവിലാണ്. ഈ അധ്യയന വര്‍ഷം സ്കൂൾ പരിസരത്ത് സൂര്യകാന്തി പാടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സൂര്യകാന്തി ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യകൃഷിയും സസ്യകൃഷിയും ഒരുമിച്ച് നടത്തുന്ന കൃഷിരീതിയായ ‘അക്വാപോണിക്സ് പദ്ധതിയും’ സ്കൂളിൽ ഒരുങ്ങുന്നുണ്ട്. ‘കൃഷി ജീവിതത്തിന്റെ  പാഠശാല’ എന്ന സന്ദേശമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും നൽകുന്നതെന്ന് ബാബു മാത്യു പറഞ്ഞു.

ക്ലാസ് മുറിയുടെ ചുവരുകളിൽ തളച്ചിടാതെ വിദ്യാർത്ഥികളെ സാമൂഹ്യബോധമുള്ള പൗരന്മാരാക്കി മാറ്റുക എന്ന ഉദ്ദേശവും തന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസ്റ്റിക് കമ്മീഷണറായും ബാബു മാത്യു ചുമതല നിർവഹിക്കുന്നുണ്ട്. ബോട്ടണി അധ്യാപകനായ ബാബു മാത്യുവിന്റെ ഭാര്യ ബിനി എം.പോൾ കിടങ്ങൂർ ഗവ.എൽ.പി ബോയ്സ് സ്കൂളിൽ അധ്യാപികയാണ്. ഡോ.ബിയോണ ബാബു, എഞ്ചിനീയറിങ് വിദ്യാർഥി ബോണി ബാബു എന്നിവരാണ് മക്കൾ. കെ.എസ്.ടി.എ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മല്ലപ്പള്ളി സബ് ജില്ലാ പ്രസിഡണ്ടുമായ ബാബു മാത്യുവിന് ലഭിച്ച പുരസ്കാരത്തിൽ അധ്യാപകരും മാതാപിതാക്കളും ഒരുപോലെ അഭിമാനിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...

അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയ പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

0
പത്തനംതിട്ട: അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പോലീസ് അസോസിയേഷൻ...