അടൂര്‍ കോടതി സമുച്ചയം രണ്ടാംഘട്ടത്തിന് 7.17 കോടി രൂപയുടെ അനുമതിയായി : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ കോടതി സമുച്ചയം രണ്ടാംഘട്ടത്തിന് 7 കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ആഭ്യന്തരവകുപ്പിന്റെ തനത് ഫണ്ട് ഉപയോഗ്യമാക്കിയാണ് ഈ ഘട്ടവും നടപ്പിലാക്കുന്നത്. 9.81 കോടി രൂപ ചെലവിട്ട് അടൂര്‍ കോടതി സമുച്ചയത്തിന്റെ ഒന്നാം ഘട്ടം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബഹുനില കെട്ടിടമായതിനാല്‍ ഈ സമുച്ചയത്തിന്റെ ഫയര്‍ ഫൈറ്റിംഗ് സംവിധാനവും കൂടി ക്രമീകരിക്കുന്നതിനുള്ള ചെലവിനായി ഒരു കോടി രൂപ ലഭ്യമാക്കുന്നതിന് ഭരണാനുമതിക്കായി ഫയല്‍ നടപടി നടന്നുവരികയാണ്. ഇതുകൂടി ക്രമീകരിച്ചെങ്കില്‍ മാത്രമേ ഒന്നാം ഘട്ടം ഉദ്ഘാടന സജ്ജമാവുകയുള്ളൂ എന്ന സാഹചര്യമായിരുന്നു നിലനിന്നത്.

എന്നാല്‍ രണ്ടാംഘട്ടത്തിനായി നല്‍കിയ പദ്ധതി നിര്‍ദേശം അംഗീകരിച്ചു. 7.17 കോടിരൂപ ഇപ്പോള്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതോടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിനായി അധികമായി വേണ്ടുന്നതായ അടങ്കലിനായി കാത്തിരിക്കേണ്ടതില്ലെന്നും എസ്റ്റിമേറ്റ് പരിഷ്‌കരിച്ച് പ്രസ്തുത ചെലവ് കൂടി ഉള്‍പ്പെടുത്തി ഒന്നാം ഘട്ടവും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട വിഭാഗം സാങ്കേതിക ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ ഒരു കോടതി സമുച്ചയമാണ് അടൂരില്‍ ഉയരുന്നതെന്നും സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....