റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കായി 7.5 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കും ; അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കായി 7.5 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം, സർക്കാർ എയിഡഡ് സ്കൂളുകൾക്ക് ടോയിലെറ്റ് ബ്ലോക്കുകൾ, പാചകപ്പുരകൾ എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റാന്നി നോളജ് വില്ലേജിന്റെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഭാഗമായാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഫണ്ട് അനുവദിച്ചിരിക്കുന്നത്. വരവൂർ ഗവ യുപി സ്കൂൾ, കോട്ടാങ്ങൽ ഗവ എൽ പി സ്കൂൾ, പെരുമ്പെട്ടി ഗവ എൽപി സ്കൂൾ, വടശ്ശേരിക്കര ഗവ എൽപി സ്കൂൾ എന്നിവയ്ക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഓരോ കോടി വീതം അനുവദിച്ചിരിക്കുന്നത്.

തെള്ളിയൂർ ഗവ എൽ പി സ്കൂൾ, ഗവ എൽപി സ്കൂൾ നാറാണംമൂഴി, പ്ലാങ്കമൺ ഗവ എൽപി സ്കൂൾ എന്നിവയ്ക്ക് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസ്, ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂൾ, എച്ച് എസ് കരിയംപ്ലാവ്, സെൻറ് ജോസഫ് എച്ച് എസ് നാറാണംമൂഴി, സെന്റ് മേരീസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വലിയ കുന്നം എന്നിവയ്ക്ക് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

അയിരൂർ എം ടി എച്ച്എസ്, സെൻ്റ് തോമസ് എച്ച് എസ് വെച്ചുച്ചിറ എംടി എൽപിഎസ് പെരുമ്പ്രക്കാട് എന്നിവയ്ക്ക് പാചകപ്പുരകൾ നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ വീതവും എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നാറാണംമൂഴി ഗവ എൽപി സ്കൂൾ കെട്ടിടത്തിൻ്റെ തറക്കല്ലിടിയിൽ കർമ്മം ബുധനാഴ്ച എംഎൽഎ നിർവഹിച്ചു. വരവൂർ ,തെള്ളിയൂർ സ്കൂളുകളുടെ നിർമ്മാണ ഉദ്ഘാടനം 12ന് നടക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കും. അടുത്ത അധ്യയന വർഷത്തിനു മുമ്പ് നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...