ദില്ലി: പൈലറ്റുമാർക്ക് ശമ്പളവർധന പ്രഖ്യാപിച്ച് പ്രമുഖ എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റ്. പൈലറ്റ്മാരുടെ ശമ്പളം 7.5 ലക്ഷം രൂപയായാണ് സ്പൈസ് ജെറ്റ് ഉയർത്തിയത്. 18 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ വേളയിലാണ് പുതിയ പ്രഖ്യാപനം. 75 മണിക്കൂർ പറക്കലിനുള്ള പ്രതിമാസശമ്പളമാണ് 7.5 ലക്ഷം രൂപയെന്നും ക്യാപ്റ്റൻമാർക്ക് കാലാവധിയുമായി ബന്ധപ്പെട്ട ലോയൽറ്റി റിവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
2023 മെയ് 16 മുതൽ പുതിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ വന്നു. ശമ്പളത്തിന് പുറമെ ക്യാപ്റ്റൻമാർക്ക് പ്രതിമാസം 1,00,000 രൂപവരെ പ്രതിമാസ ലോയൽറ്റി റിവാർഡ് നൽകുമെന്നും സ്പൈസ് ജെറ്റ് എയർലൈൻ പ്രഖ്യാപിച്ചു. സ്പൈസ് ജെറ്റിന്റെ പതിനെട്ടാം വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം.
നേരത്തെ 2022 നവംബറിൽ എയർലൈൻ പൈലറ്റുമാരുടെ ശമ്പളം പരിഷ്കരിച്ചിരുന്നു. ക്യാപ്റ്റൻമാരുടെ ശമ്പളം 80 മണിക്കൂർ പറക്കുന്നതിന് പ്രതിമാസം 7 ലക്ഷം രൂപയായിയിരുന്നു ഇതുവരെ നൽകിയിരുന്നത്. ശമ്പളം വൈകുന്നതിന്റെ പേരിൽ സ്‌പൈസ് ജെറ്റ് ജീവനക്കാർ നേരത്തെ പ്രതിഷേധം നടത്തിയത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. എയർലൈനിന്റെ മൊത്തത്തിലുള്ള വളർച്ചാ തന്ത്രത്തിന്റെ ഭാഗമായി ബാധ്യതകൾ കുറച്ച് കമ്പനി പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്‌പൈസ്‌ജെറ്റ് 1,818 രൂപ നിരക്കിൽ കുറഞ്ഞ വിമാന നിരക്കുകളും പ്രഖ്യാപിച്ചു. ബെംഗളൂരു-ഗോവ, മുമാബി-ഗോവ തുടങ്ങിയ റൂട്ടുകളിൽ ഓഫർ ലഭ്യമാണ്. മെയ് 23 മുതൽ മെയ് 28 വരെയുള്ള യാത്രക്കാർക്ക് കുറഞ്ഞ നിരക്കുകൾ പ്രയോജനപ്പെടുത്താം. 2024 ജൂലൈ 1 മുതൽ മാർച്ച് 30 വരെ യാത്രക്കാർക്ക് ഓഫർ പ്രകാരം ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033