ഫ്ലോറിഡ : അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്ടണിലും ഉണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ മരിച്ചു. പുലര്‍ച്ചെ ഫ്ലോറിഡയിലെ ലേക്ലാന്‍ഡില്‍ തോക്കുധാരി രണ്ടു വീടുകളില്‍ കയറിയാണ് നാലു പേരെ വെടിവച്ചത് . രണ്ടു സ്ത്രീകളും നവജാത ശിശുവും പതിനൊന്നുകാരിയുമാണ് മരിച്ചത്.
പോലീസ് എത്തിയപ്പോള്‍ പോലീസിനു നേരെയും വെടിവെച്ച ആക്രമി ഒടുവില്‍ കീഴടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. കൊലയാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ശനിയാഴ്ച രാത്രി വാഷിങ്ടണില്‍ തിരക്കേറിയ സ്ഥലത്ത് ആക്രമി സംഘം ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിച്ചാണ് മൂന്നു പേര്‍ മരിച്ചത്. ആറുപേര്‍ക്ക് വെടിയേറ്റു.