ചരിത്ര നേട്ടവുമായി കെ.എസ്.ആര്‍.ടി.സി ; നിലയ്ക്കല്‍ ഡിപ്പോയില്‍ നിന്ന് ഏഴ് കോടി വരുമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ക്ക് സര്‍വകാല നേട്ടം. മണ്ഡലകാലം തുടങ്ങി നവംബര്‍ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള (17.5 കിലോമീറ്റര്‍) ചെയിന്‍ സര്‍വീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയില്‍ എത്തിയത്. ശബരിമല മണ്ഡലകാലം മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്.

നിലയ്ക്കല്‍-പമ്പ 171 ചെയിന്‍ സര്‍വീസുകള്‍, 40 തോളം കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകളും പഴനി, തെങ്കാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍, ഇതോടൊപ്പം പമ്പയില്‍ നിന്നും വിവിധ ക്ഷേത്രങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ എന്നിവ നടത്തിവരുന്നു. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സര്‍വീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സര്‍വ്വകാല റെക്കോഡില്‍ എത്തുമെന്നാണ് പ്രതീക്ഷ.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കണ്ടക്ടര്‍ ഇല്ലാത്ത സര്‍വീസുകളാണ് നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ഇതിനായി നിലയ്ക്കലിലും പമ്പയിലും 10 പ്രത്യേക കൗണ്ടറുകള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാര്‍ക്ക് കൗണ്ടറില്‍ നിന്നും ടിക്കറ്റ് മുന്‍കൂറായി വാങ്ങി യാത്ര ചെയ്യാം. പ്രായമായവര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും ഗ്രൂപ്പ് ടിക്കറ്റുകള്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍, എരുമേലി, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നിലയ്ക്കലിലേക്ക് നടത്തുന്നുണ്ട്. നിലയ്ക്കല്‍- പമ്പ എ.സി ബസുകള്‍ക്ക് 80 രൂപയും, മറ്റ് എല്ലാ സര്‍വീസുകള്‍ക്കും 50 രൂപയുമാണ് നിരക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...