വിദേശ യാത്രക്കാര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം ; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : പുതുവത്സരാഘോഷങ്ങള്‍ സംബന്ധിച്ച് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്‍റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ നിരീക്ഷണത്തിലാക്കും.

രോഗബാധിതര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമെ കോവിഡ് രോഗികളിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആര്‍ടി-പിസിആറിന്‍റെ നെഗറ്റീവ് റിപ്പോര്‍ട്ട് കാണിച്ചതിന് ശേഷം മാത്രമേ എല്ലാ യാത്രക്കാരനെയും വിമാനത്താവളത്തിനുള്ളില്‍ നിന്നും പുറത്തു കടക്കാന്‍ അനുവദിക്കൂ.

കോവിഡ് ആശങ്കയെ തുടര്‍ന്ന് ജനുവരി 1 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍, ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കാണിക്കേണ്ടത് നിര്‍ബന്ധമാണ്. യാത്രക്കാര്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇത് ചെയ്യാത്തവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കില്ല. കര്‍ണാടകയിലും ഈ തീരുമാനം നടപ്പാക്കിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...