Wednesday, January 8, 2025 1:03 pm

യു.​എ.​ഇ​യി​ല്‍ മ​രി​ച്ച പത്തനംതിട്ട സ്വദേശികളുടെ ഉള്‍പ്പെടെ ഏ​ഴു​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കരിപ്പൂര്‍ വഴി നാട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play

ക​രി​പ്പൂ​ര്‍: യു.​എ.​ഇ​യി​ല്‍ മ​രി​ച്ച ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ര്‍​ഗോ വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. ​ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.40നാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ഫ്ലൈ ​ദു​ബൈ വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ കിളിയന്ത​റ പു​ന്ന​ക്ക​ല്‍ ഡേ​വി​ഡ്​ ഷാ​നി, തൃ​ശൂ​ര്‍ ചി​റ​നെ​ല്ലൂ​ര്‍ അ​യ​മു​ക്ക്​ വേ​ലാ​യു​ധ​​ന്റെ  മ​ക​ന്‍ സ​ത്യ​ന്‍, പ​ത്ത​നം​തി​ട്ട നവിപു​രം മ​സ്​​തി കോ​​ട്ടേ​ജി​ല്‍ കോ​ശി മ​ത്താ​യി, കൊ​ല്ലം പു​ളി​ച്ചി​റ ന​ട​വി​ല​ക്ക​ര ജോ​ണ്‍ ജോ​ണ്‍​സ​ണ്‍, പ​ത്ത​നം​തി​ട്ട നിരണം കോ​ട്ടൂ​ര്‍ സ്വ​ദേ​​ശി സി​ജോ ജോ​യി, ദ​ക്ഷി​ണ ഗോ​വ ജി​ല്ല​ക്കാ​ര​നാ​യ ഡി​സൂ​സ ഹെന്‍ട്രി​ക്ക്, ത​മി​ഴ്​​നാ​ട്​ തിരുച്ചിറപ്പള്ളി സ്വ​ദേശി ശ്രീ​നി​വാ​സ​ന്‍ മു​ത്തു​ക​റ​പ്പ​ന്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ എ​ത്തി​ച്ച​ത്. ഉ​ച്ച​ക്ക്​ 3.30 ഓ​ടെ​യാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കി​യ​ത്.

എ​യ​ര്‍​പോ​ര്‍​ട്ട്​ ഹെ​ല്‍​ത്ത്​ വി​ഭാ​ഗ​ത്തി​​ന്റെ  പ​രി​ശോ​ധ​ന വൈ​കി​യ​താ​യി പ​രാ​തി​യു​ണ്ട്. 11 വ​യ​സ്സു​കാ​ര​നാ​യ ഡേവിഡിന്റെ  മൃ​ത​ദേ​ഹ​ത്തെ​ അ​നു​ഗ​മി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക്​ സാ​ധി​ച്ചി​രു​ന്നി​ല്ല. ലോ​ക്ഡൗ​ണ്‍ കാ​ര​ണ​മാ​ണ്​ ഇവര്‍ക്ക്​ നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. ഗോ​വ, ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​രി​പ്പൂ​രി​ല്‍​നി​ന്ന്​ ആംബുലന്‍​സി​ലാ​ണ്​ സ്വ​ദേ​ശ​ത്തേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ 10,52,468 വോട്ടർമാർ

0
പത്തനംതിട്ട : സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള അന്തിമ വോട്ടർ...

വാ​ഹനാപകടത്തിൽപ്പെട്ടവർക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

0
ദില്ലി : വാ​ഹനാപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ...

ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്

0
കൊച്ചി : ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി...

സ്വര്‍ണവിലയില്‍ വര്‍ധന ; ഇന്നത്തെ നിരക്കറിയാം

0
തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ്...