ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ട്രസ്റ്റുകൾ വഴി ലഭിച്ചത് 258.49 കോടി രൂപ. രാജ്യത്തെ ഏഴ് ഇലക്ട്രൽ ട്രസ്റ്റുകൾ വഴിയാണ് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഇത്രയധികം പണം ലഭിച്ചത്. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം 2020-21 കാലഘട്ടത്തിൽ ബിജെപിയ്ക്ക് ലഭിച്ചിരിക്കുന്നത് 82.05 ശതമാനമാണ്.
റിപ്പോർട്ട് പ്രകാരം ആകെ സംഭാവനയിൽ 212.75 കോടി രൂപയാണ് ബിജെപിയ്ക്ക് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിന് 3.31 കോടിയാണ് ലഭിച്ചത്. ജെ.ഡി.യുവിന് 27 കോടിയും (10.45 ശതമാനം). ഐ.എൻ.സി, എൻ.സി.പി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ആർ.ജെ.ഡി, എ.എ.പി, എൽ.ജെ.പി, സി.പി.എം, സി.പി.ഐ, തുടങ്ങിയ പാർട്ടികൾക്ക് 19.23 കോടി രൂപയും ലഭിച്ചതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം(എഡിആർ) റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.