ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 7 ഇസ്രയേൽ പൗരന്മാരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഏഴ് ഇസ്രയേലി പൗരന്മാരെ ഇസ്രയേൽ അധികൃതർ അറസ്റ്റ് ചെയ്തു. കഴി‌ഞ്ഞ രണ്ട് വർഷമായി ഇറാന് വേണ്ടി നൂറു കണക്കിന് രഹസ്യ വിവരങ്ങൾ ഇവർ ചോർത്തി നൽകിയെന്നാണ് ഇസ്രയേലി പ്രോസിക്യൂഷൻ ആരോപിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇവരെ പിടികൂടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്. ഇതുവരെ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് ഇസ്രയേൽ പോലീസിലെ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമായ ലഹാവ് 433 യൂണിറ്റ് ചീഫ് സൂപ്രണ്ട് വിശദീകരിച്ചത്.

യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചെന്ന ഗുരുതരമായ കുറ്റമാണ് പിടിയിലായ ഇസ്രയേലി പൗരന്മാർക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. പിടിയിലായ ഏഴ് പേരും ജൂത വംശജരാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഹൈഫയിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് എല്ലാവരും. ഒരാൾ നേരത്തെ ഇസ്രയേലി സൈന്യത്തിലും ജോലി ചെയ്തിട്ടുണ്ടത്രെ. പ്രായപൂർത്തിയാവാത്ത രണ്ട് പേരും പിടിയിലായ സംഘത്തിൽ ഉൾപ്പെടുന്നു. രണ്ട് വർഷത്തിനിടെ 600ൽ അധികം ചാരപ്രവർത്തനങ്ങൾ ഇവർ നടത്തിയതായാണ് ഇസ്രയേലി അധികൃതർ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...