Sunday, May 11, 2025 5:39 am

ആറ് വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 70 പ്രവാസികള്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആറു വിമാനങ്ങളില്‍ ബുധനാഴ്ച്ചയും വ്യാഴാഴ്ച്ച  രാവിലെയുമായി പത്തനംതിട്ട ജില്ലക്കാരായ 70 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 58 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 12 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ദുബായ് – കൊച്ചി വിമാനത്തില്‍ ആറു സ്ത്രീകളും ഏഴു പുരുഷന്‍മാരും ഒരുകുട്ടിയും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 14 പേരാണ് എത്തിയത്. ഇവരില്‍ മൂന്നുപേരെ കോവിഡ് കെയര്‍ സെന്ററിലും 11 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

കുവൈറ്റ് – കൊച്ചി വിമാനത്തില്‍ ഒന്‍പത് സ്ത്രീകളും ആറു പുരുഷന്‍മാരും ഉള്‍പ്പെടെ 15 പത്തനംതിട്ട ജില്ലക്കാരാണ് എത്തിയത്. ഇവര്‍ 15 പേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അബുദാബി – തിരുവനന്തപുരം വിമാനത്തില്‍ മൂന്നു സ്ത്രീകളും ആറു പുരുഷന്‍മാരും ഒരു കുട്ടിയും അടക്കം 10 ജില്ലക്കാരാണ് എത്തിയത്. എല്ലാവരെയും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. അബുദാബി – കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ 18 പേരാണ് എത്തിയത്. പുരുഷന്‍മാരായ ഈ 18 പേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബി – കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും നാലു പുരുഷന്‍മാരും ഒരു കുട്ടിയും അടക്കം ജില്ലക്കാരായ ഏഴുപേരാണ് എത്തിയത്. ഇവര്‍ എഴുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അയര്‍ലന്‍ഡ് ഡുബ്ലിന്‍- കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ ആറു പേരാണ് എത്തിയത്. ഇവരില്‍ അഞ്ചുപേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒരു ഗര്‍ഭിണി സ്വന്തം വീട്ടിലും നിരീക്ഷണത്തില്‍ തുടരുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...

ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും

0
ദോഹ : ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും,...

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി

0
കൊച്ചി : ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി...

ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

0
റിയാദ് : ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി....