ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘത്തിൽ 172 പേരാണുള്ളത്. ഊഷ്മളമായ സ്വീകരണമാണ് ഹാജിമാർക്ക് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹജിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 4.22ന് ഇറങ്ങി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങി. 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പടെ 172 പേരാണ് സംഘത്തിലുള്ളത്. സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫങദ് അഹമ്മദ് സൂര്യയും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഉൾപ്പടെ എത്തി. ജിദ്ദ കെ എം സി സി പ്രവർത്തകരും എത്തിയിരുന്നു. ജിദ്ദ കെ എം സി സി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെട്ട വളണ്ടിയർമാരും സജീവം. പാനീയങ്ങളും പഴങ്ങളും ഈന്തപ്പഴവും അടങ്ങിയ കിറ്റ് നൽകിയാണ് വരവേൽപ്പ് നൽകിയത്. പിന്നീടവർ ബസുകളിൽ മക്കയിലേക്ക് പോയി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക വഴിത്തിരിവ്; എൻ.ടി.എ ഡയറക്ടറുടെ മൊഴി പുറത്ത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ...