Tuesday, May 6, 2025 3:29 pm

അ​മ്മ മ​രി​ച്ച​ത്​ മ​ക​ന്‍ പ​ട്ടി​ണി​ക്കി​​ട്ട​തി​നെ തു​ട​ര്‍​ന്ന് ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​ : അ​മ്മ മ​രി​ച്ച​ത്​ മ​ക​ന്‍ പ​ട്ടി​ണി​ക്കി​​ട്ട​തി​നെ തു​ട​ര്‍​ന്നെ​ന്ന്​​ മ​ക​ളും ഭ​ര്‍​ത്താ​വു​മ​ട​ങ്ങു​ന്ന ബ​ന്ധു​ക്ക​ള്‍ മ​ക​നെ​തി​രെ പ​രാ​തി ന​ല്‍​കി. ജ​യി​ല്‍ റോ​ഡ്​ സ്​​പാ​ന്‍ ഹോ​ട്ട​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സു​മ​തി. വി. ​ക​മ്മ​ത്താ​ണ്​ (70) ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ചെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെച്ച്‌ മ​രി​ച്ച​ത്. സു​മ​തി​യു​ടെ മ​ര​ണം മ​ക​ന്‍ ര​മേ​ശ​ന്‍ പ​ട്ടി​ണി​ക്കി​​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണെ​ന്നാ​ണ്​​ ബ​ന്ധു​ക്ക​ള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ര​മേ​ശനെ​തി​രെ പോ​ലീ​സ്​ കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​വ​ശ​നി​ല​യി​ല്‍ സു​മ​തിയെ മ​ക​ള്‍ ജ്യോ​തി​യും മ​ക​ന്‍ ര​മേ​ശ​നും ചേ​ര്‍​ന്ന്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി മ​ക​ളു​ടെ ഭ​ര്‍​ത്താ​വ്​ രാ​ജീ​വ്​ പ​റ​ഞ്ഞു. മ​ക​ന്‍ ദേ​ഹോ​പ​ദ്ര​വം ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നെ​ന്നും ഭ​ക്ഷ​ണം ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

മൂ​ന്ന്​ മാ​സം മു​മ്പാ​ണ്​ സു​മ​തി​യെ മം​ഗ​ലാ​പു​ര​ത്തു​ള്ള മ​ക​ളു​ടെ സ​മീ​പ​ത്തു നി​ന്ന്​ മ​ക​ന്‍ കോ​ഴി​ക്കോ​​​ട്ടേ​ക്ക്​ കൂ​ട്ടി​യ​ത്. കോ​വി​ഡാ​യ​തി​നാ​ല്‍ മ​റ്റു മ​ക്ക​ള്‍​ക്ക്​ വ​ന്ന്​ കാ​ണാ​നും സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സു​മ​തി​ക്ക്​ പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന്​ തോ​ന്നി​യാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​തെ​ന്ന്​ മ​ക്ക​ള്‍ പ​റ​യു​ന്നു. ര​മേ​ശന്റെ പ്ര​തി​ക​ര​ണം ലഭിച്ചിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎൻ സുരക്ഷാ കൗൺസിലിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗൺസിലിൽ ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി....

പത്തിയൂർ പാലം പുനർനിർമിക്കുന്നതിന് മുന്നോടിയായി നിലവിലെ പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി

0
കായംകുളം : പത്തിയൂർ പാലം പുനർനിർമിക്കുന്നതിനു മുന്നോടിയായി നിലവിലെ പാലം...

ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ് ; 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

0
തിരുവനന്തപുരം: വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്. 31 കാരിയുടെ 9...