ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വിതുര : ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വിതുര കലുങ്ക് ജംഗ്ഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ തള്ളച്ചിറ സന്ധ്യാഭവനില്‍ സുനിയാണ് (32) അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയേയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് വിതുര സ്റ്റാന്‍ഡില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലെ മൊബൈല്‍ഷോപ്പിലേക്ക് യുവതി ഓട്ടം വിളിച്ചു.

എന്നാല്‍ മൊബൈല്‍ ഷോപ്പിന് മുന്നില്‍ നിറുത്താതെ പട്ടന്‍കുളിച്ചപാറ മേഖലയിലേക്ക് സുനി യുവതിയെ കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ സുനി വീട്ടമ്മയുടെ കൈയില്‍ കയറിപ്പിടിച്ചു. യുവതി നിലവിളിച്ചുകൊണ്ട് ഓട്ടോയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിനുപിന്നാലെ ഓട്ടോയുമായി മുങ്ങിയ സുനിയെ ഇന്നലെ രാവിലെ വിതുര സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എസ്. സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...