നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ 09:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ. ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. അഡ്‌മിറ്റ് കാർഡ് 25 ന് ലഭിക്കും. പുതുക്കിയ പരീക്ഷാ കലണ്ടർ അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. നേരത്തെ ഓഗസ്റ്റ് 24-ന് അഡ്മിറ്റ് കാർഡ് നൽകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി ഓഗസ്റ്റ് 25-ലേക്ക് മാറ്റുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ വിവരങ്ങളും നിർദേശങ്ങളും അഡ്മിറ്റ് കാർഡിൽ അടങ്ങിയിരിക്കും. അഡ്മിറ്റ് കാർഡിലെ പേര്, ഫോട്ടോ, പരീക്ഷാ കേന്ദ്രം എന്നിവ ഡൗൺലോഡ് ചെയ്ത ഉടൻ ഉദ്യോഗാർത്ഥികൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.

എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എൻബിഇഎംഎസ് അധികൃതരുമായി ബന്ധപ്പെടുക. വ്യാജ പ്രചാരണങ്ങളിലും സോഷ്യൽ മീഡിയ വാർത്തകളിലും വീഴരുതെന്നും ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ബോർഡ് അറിയിച്ചു.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in സന്ദർശിക്കുക

‘NEET PG 2026’ സെക്ഷനിൽ നിന്ന് ‘Applicant Login’ തിരഞ്ഞെടുക്കുക.

യൂസർ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.

സ്‌ക്രീനിൽ തെളിയുന്ന അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.

ഇത്തവണ പരീക്ഷാ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചോദ്യങ്ങളുടെ എണ്ണം 200-ൽ നിന്ന് 180 ആയി കുറച്ചു. 720 മാർക്കിലായിരിക്കും പരീക്ഷ. (ഓരോ ശരിയുത്തരത്തിനും 4 മാർക്ക്, തെറ്റായ ഉത്തരത്തിന് 1 മാർക്ക് നെഗറ്റീവ്). 210 മിനിറ്റ് (3 മണിക്കൂർ 30 മിനിറ്റ്) പരീക്ഷാ സമയം മാറ്റമില്ലാതെ തുടരും. ചോദ്യങ്ങളുടെ എണ്ണം കുറച്ചതിനാൽ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കും. രാജ്യത്തുടനീളം ഒറ്റ ഷിഫ്റ്റിലായി ഓഗസ്റ്റ് 30 നാണ് പരീക്ഷ നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....