ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി). ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള യുഎസ് ലക്ഷ്യങ്ങളെ തടയാൻ ഇറാന് സാധിച്ചതായും ഐആര്‍ജിസി വക്താവ് ഹുസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഇറാന്റെ സൈനിക ശേഷിയും ആയുധശേഖരവും പരിമിതമാണെന്ന ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും, രാജ്യത്ത് ഗൈഡഡ് മിസൈലുകളുടെയും സ്മാർട്ട് ആയുധങ്ങളുടെയും ഉത്പാദനം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും മൊഹെബ്ബി വ്യക്തമാക്കി. ശത്രുവിന്റെ നിർണായക കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിടാൻ കഴിഞ്ഞതാണ് ഈ പോരാട്ടത്തിലെ ഏറ്റവും വലിയ നേട്ടമെന്നും, ഹോർമുസ് കടലിടുക്ക് തിരിച്ചുപിടിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ തടയാൻ ഇതിലൂടെ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഒന്നൊന്നായി വിച്ഛേദിക്കുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധ പ്രഖ്യാപനത്തിന് അമേരിക്ക തുടക്കമിട്ട സാഹചര്യത്തിലാണ് സ്കോട്ട് ബെസെന്റിന്റെ പരാമര്‍ശം. ഇറാനിലെ ഭരണകൂടം തികച്ചും ഒറ്റപ്പെടുന്നതുവരെ അവരുടെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...