നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പോലീസ്. സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഗണേഷ്‍ കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ കൊല്ലത്ത് ഗണേഷിന്റെയും പ്രദീപിന്‍റെയും വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായില്ല. ബേക്കല്‍ പോലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പോലീസാണ് എംഎല്‍എയുടെ വീട്ടില്‍  തിരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധനയിൽ പങ്കെടുത്തു. പ്രദീപ് കുമാറിന്‍റെ ഫോൺ കണ്ടെത്താനായിരുന്നു തിരച്ചിൽ.

പ്രദീപിന്റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര പോലീസും പരിശോധന നടത്തി. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിന് കാസര്‍കോട് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്. ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ്, ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിൽ നിന്ന് നവംബര്‍ 24ന് പുലർച്ചെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. സാക്ഷികളെ സ്വാധീനിക്കരുത്, കാസർകോട് ബേക്കൽ പോലീസ് പരിധിയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താല്പര്യക്കാരായ പോലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...