വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതില്‍ വിരോധo : അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതില്‍ വിരോധവുമായി ബന്ധപ്പെട്ട് മദ്യപിച്ച്‌ എത്തി വാക്കുതര്‍ക്കമുണ്ടാക്കിയ അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി. കൊല്ലത്ത് കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന്‍ നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വീണ്ടും വാക്കേറ്റമുണ്ടായതെന്നാണ് സംശയം. എഴുകോണ്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ശിവകുമാറും നിധീഷും അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ ശിവകുമാറിന്റെ വീട്ടുമുറ്റത്ത് വച്ച്‌ ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തളളുമുണ്ടായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തിന്റെ തുടക്കം.

പിടിച്ചു മാറ്റാന്‍ ചെന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. വഴക്കിനിടെ നിധീഷ് ശിവകുമാറിനെ മര്‍ദ്ദിച്ചു. അടിയേറ്റു വീണ ശിവകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ തന്നെ പോലീസ് നിധീഷിനെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...