തിരുവനന്തപുരം : വർക്കലയിൽ ഹൈവേ പട്രോളിങ്ങിനിടയിൽ 71.4 കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാനും സംഘവുമാണ് ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കല്ലമ്പലം ഭാഗത്തേക്ക് വന്ന കാറിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശി 25 വയസ്സുള്ള ശങ്കറിനെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി 41 വയസ്സുള്ള ശരവണ കുമാർ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്താൻ പ്രതികൾ ഉപയോഗിച്ച ഷെവർലറ്റ് ക്രൂസ് കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്.
ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. കേസ് വർക്കല റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷൈജു എസ്, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിഇഒ മാരായ ലിബിൻ, അരുൺ മോഹൻ, താരിഖ്, രാഹുൽ ഡ്രൈവർ സജീഷ് എന്നിവർ ഉണ്ടായിരുന്നു.