അബുദാബി: നികുതിവെട്ടിപ്പ് നടത്തിയതിന് ഈവർഷം ആദ്യപകുതിയിൽ 72.6 ലക്ഷം പുകയില ഉത്പന്നങ്ങളും ശീതളപാനീയങ്ങളും പിടിച്ചെടുത്തു. ഫെഡറൽ ടാക്സ് അതോറിറ്റിയാണ് (എഫ്.ടി.എ.) ഇക്കാര്യം അറിയിച്ചത്. യു.എ.ഇ.യിലെ നിയമവ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 1330 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. നികുതിവെട്ടിപ്പ് ഇല്ലാതാക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, വിപണികളിൽ നിരോധിതവസ്തുക്കൾ വിൽക്കുന്നത് തടയുക എന്നിവയ്ക്കായി പ്രാദേശികവിപണികൾ കേന്ദ്രീകരിച്ച് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. നികുതിനിയമങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആറുമാസമായി 40,580 സ്ഥലസന്ദർശനങ്ങളാണ് ഉദ്യോഗസ്ഥർ നടത്തിയത്. വിവിധയിടങ്ങളിലായി 6210 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.